Uncategorized
വിദ്യാർത്ഥിയെ കോളേജിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തി, സംഘത്തിലുണ്ടായിരുന്നത് 5 പേർ, സംഭവം ബെംഗളൂരുവിൽ

തെലങ്കാന: ബെംഗളൂരുവിൽ വിദ്യാർത്ഥിയെ കോളേജിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു. 19കാരനായ യോഗേഷ് ആണ് കൊല്ലപ്പെട്ടത്. 5 പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് ഡിസിപി വ്യക്തമാക്കി. ബെംഗളൂരു അന്നപൂർണേശ്വരി പൊലീസ് സ്റ്റേഷന് പരിധിയിലുള്ള നാഗർഭാവിയിലാണ് വിദ്യാർത്ഥി ദാരുണമായി കൊല്ലപ്പെട്ടത്. നാഗർഭാവി മഹേഷ് പി യു കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിയായ യോഗേഷ് ആണ് കൊല്ലപ്പെട്ടത്.




