Uncategorized

കെ ടെറ്റ് വിവാദം; സർക്കാർ ന്യൂനപക്ഷ അവകാശങ്ങൾ അട്ടിമറിക്കുന്നുവെന്ന് നാഷണൽ ലീ​ഗ്

ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങളിൽ കെ ടെറ്റ് നിർബ്ബന്ധമാക്കുന്നതിലൂടെ സർക്കാർ ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുകയാണെന്ന് നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ കെ അബ്ദുൽ അസീസ് പറഞ്ഞു. ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് കെ ടെറ്റ് നിർബന്ധമാക്കരുതെന്ന സുപ്രീം കോടതിയുടെ 1385/2025 ഉത്തരവ് പ്രകാരവും ഇതിന്റെ റിവ്യൂ ഹാരജികളിലെ 29-05-2026ലെ വിധിയുടെഅഡിസ്ഥാനത്തിലും ന്യൂനപക്ഷ സ്ഥാപനങ്ങളിൽ കെ ടെറ്റ് വേണ്ടെന്നിരിക്കെ കേരളത്തിൽ ഇത്‌ നടപ്പാക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ വാശി സുപ്രീം കോടതി നിർദേശത്തിന്റെ ലംഘനവും ന്യൂനപക്ഷ അവകാശങ്ങൾക്കെതിരായ കടുത്ത വെല്ലുവിളിയുമാണ്.

ന്യൂനപക്ഷ അവകാശങ്ങൾ പൂർണമായും ഇല്ലാതാക്കുന്ന സംഘപരിവാർ താല്പര്യം കേരളത്തിൽ നടപ്പാക്കുന്നതിന്റെ ഭാഗം മാത്രമായി വേണം ഇതിനെയും കാണാമെന്നും അസീസ് കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button