24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്‌തംബർമുതൽ
Kerala

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്‌തംബർമുതൽ

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മുൻ വർഷത്തേതുപോലെ സെപ്‌തംബർ –- ഒക്ടോബർ മാസങ്ങളിലായി നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. നേരത്തേ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ച് മാസത്തിലെ ഒന്നാംവർഷ പരീക്ഷകൾക്ക് ഒപ്പം നടത്താനാണ് തീരുമാനിച്ചിരുന്നത്.

ഒന്നാംവർഷ പരീക്ഷ എഴുതുമ്പോൾ ഈ തീരുമാനം അറിയില്ലായിരുന്നു എന്ന പ്ലസ്‌ടു വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തവണകൂടി മുൻവർഷത്തേതുപോലെ നടത്താൻ തീരുമാനിച്ചത്. 2023–-24 അധ്യയന വർഷത്തിലെ ഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ച് മാസത്തിലെ ഒന്നാംവർഷ പൊതു പരീക്ഷകൾക്കൊപ്പമാണ് നടക്കുക.

Related posts

നാളികേരം കൂടുതൽ സംഭരിക്കും : കൃഷിമന്ത്രി പി പ്രസാദ്

Aswathi Kottiyoor

എല്ലാവർക്കും ഓണം ആഘോഷിക്കാൻ സർക്കാർ സൗകര്യം ചെയ്തതായി പൊതു വിദ്യാഭ്യാസ മന്ത്രി

Aswathi Kottiyoor

കരിന്തളം-വയനാട് 400 കെ. വി. വൈദ്യുതലൈൻ; സർവകക്ഷി യോഗം ചേർന്നു

Aswathi Kottiyoor
WordPress Image Lightbox