Uncategorized

മാളില്‍ നിന്നു സൗന്ദര്യവർധക ഉത്പന്നങ്ങള്‍ മോഷ്ടിച്ചു; വിദ്യാർഥികൾ അറസ്റ്റിൽ

കോഴിക്കോട്: പന്തീരാങ്കാവ് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ മാളില്‍ നിന്നു മോഷണം നടത്തിയ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിദ്യാർഥികൾ അറസ്റ്റിൽ. പെരിന്തല്‍മണ്ണ പുളിക്കതൊടി വീട്ടില്‍ മുഹമ്മദ് ഷമീല്‍ (20), തൊട്ടേക്കാട് ആലിക്കപറമ്പില്‍ വീട്ടില്‍ സബിത (19) എന്നിവരാണ് പിടിയിലായത്.ഒക്ടോബർ 18ന് വൈകുന്നേരം ഹൈലൈറ്റ് മാളിലെ നെസ്റ്റോ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഹെൽത്ത് ആൻഡ് ബ്യൂട്ടി വിഭാഗത്തിൽ വില്‍പ്പനയ്ക്ക് വച്ചിരുന്ന എണ്ണായിരം രൂപയോളം വിലവരുന്ന ഉത്പന്നങ്ങൾ പ്രതികള്‍ മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥാപനത്തിലെ ജീവനക്കാരനായ സുജിത് കുമാറിന്‍റെ പരാതിയില്‍ പന്തീരാങ്കാവ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.

സംഭവ സ്ഥലത്തെയും, സമീപ പ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതികളെക്കുറിച്ച് മനസിലാക്കുകയും മെഡിക്കല്‍ കോളജ് പരിസരത്ത് വച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പ്രതിയായ സബിതയുടെ പേരിൽ സെപ്റ്റംബർ 22ന് അരയിടത്തുപാലം ഗോകുലം മാളിലെ നെസ്റ്റോ സൂപ്പർ മാർക്കറ്റിൽ നിന്നും 1000 രൂപയോളം വിലവരുന്ന ചോക്ലേറ്റുകൾ മോഷണം നടത്തിയതിന് മറ്റൊരു കേസ് നിലവിലുണ്ട്.

പന്തീരാങ്കാവ് പൊലിസ് സ്റ്റേഷന്‍ സബ് ഇൻസ്പെക്ടർമാരായ അര്‍ജുന്‍ അജിത്ത്, വിനോദ്, സിവിൽ പൊലിസ് ഓഫീസർ അപര്‍ണ, ഹോം ഗാര്‍ഡ് ജയരാജ് എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button