Uncategorized

സ്‌​കൂ​ൾ കാ​യി​ക​മേ​ള​യ്ക്കി​ടെ പ​ത്തു​വ​യ​സു​കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സാ​ഫ​ർ​ന​ഗ​റി​ൽ സ്‌​കൂ​ളി​ലെ ഓ​ട്ട​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ പ​ത്തു​വ​യ​സു​കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ലി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​മ്പോ​സി​റ്റ് സ്കൂ​ളി​ൽ ശ​നി​യാ​ഴ്ച സം​ഘ​ടി​പ്പി​ച്ച കാ​യി​ക​മേ​ള​യ്ക്കി​ടെ​യാ​ണ് സം​ഭ​വം.

നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ കു​ട്ടി ഓ​ട്ട​മ​ത്സ​ര​ത്തി​ന്‍റെ പ​കു​തി​യെ​ത്തി​യ​പ്പോ​ൾ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ സ്കൂ​ൾ അ​ധി​കൃ​ത​ർ സ​മീ​പ​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. അ​വി​ടെ​യെ​ത്തി പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ​മാ​ർ കു​ട്ടി മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

മ​ക​ൻ പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യി​ട്ടാ​ണ് വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​തെ​ന്നും യാ​തൊ​രു​വി​ധ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പി​താ​വ് പ്ര​മോ​ദ് കു​മാ​ർ പ​റ​ഞ്ഞു. ഇ​തു​വ​രെ കു​ട്ടി​ക്ക് ഇ​ത്ത​രം ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മൂ​ന്ന് പെ​ൺ​മ​ക്ക​ളും ഒ​രു മ​ക​നു​മ​ട​ക്കം നാ​ല് മ​ക്ക​ളാ​ണ് പ്ര​മോ​ദ് കു​മാ​റി​നു​ള്ള​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button