Uncategorized

കെഎസ്ആർടിസി സാമ്പത്തികമായി ബുദ്ധിമുട്ടിലാണ്: തുറന്ന് സമ്മതിച്ച് മന്ത്രി സി പി ജോൺ

കെഎസ്ആർടിസി സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്ന് തുറന്ന് സമ്മതിച്ച് മന്ത്രി സി പി ജോൺ. കെഎസ്ആർടിസി മുൻ ജീവനാക്കാരുടെ പെന്‍ഷന്‍ പരിഷ്ക്കരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് തള്ളിയതിനെ പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി സി പി ജോൺ. കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതിയെ തുടർന്നാണ് പെന്‍ഷന്‍ പരിഷ്ക്കരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് തള്ളിയതെന്ന് സി പി ജോൺ വ്യക്തമാക്കി. 3000 കോടി രൂപ 10.1 ശതമാനം പലിശക്കാണ് എടുത്തിരിക്കുന്നത്. 995 കോടി രൂപ കുടിശ്ശികയുണ്ടെന്നും 250 കോടിയോളം കോൺട്രാക്ടർമാർക്ക് കൊടുക്കാനുണ്ടെന്നും ചൂണ്ടികാട്ടി. കൊടുക്കില്ല എന്ന വാശി സർക്കാരിന് ഇല്ലെന്നും വരുമാനം വർധിക്കുമ്പോൾ പെൻഷൻ വർധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button