കണിച്ചാർ ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാല & ഗ്രന്ഥാലയത്തിൻ്റ ആഭിമുഖ്യത്തിൽ വയലാർ രാമവർമ്മയുടെ 51-ാം ചരമവാർഷികത്തിൻ്റെ ഭാഗമായി വയലാർ അനുസ്മരണവും ഗാനസന്ധ്യയും നടത്തി.

കണിച്ചാർ ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാല & ഗ്രന്ഥാലയത്തിൻ്റ ആഭിമുഖ്യത്തിൽ വയലാർ രാമവർമ്മയുടെ 51-ാം ചരമവാർഷികത്തിൻ്റെ ഭാഗമായി വയലാർ അനുസ്മരണവും ഗാനസന്ധ്യയും നടത്തി.
പി.പി.ജനാർദ്ദനൻ്റെ വീട്ടുമുറ്റത്ത് വെച്ച് വായനശാലാ പ്രസിഡണ്ട് ശ്രീ വി.വി.ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രമുഖ സാംസ്കാരിക പ്രവർത്തകനായ രാജേഷ് മണത്തണ
അനുസ്മരണ പ്രഭാഷണം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിന് വായനശാലാ വൈസ് പ്രസിഡണ്ട് പി.പി.ജനാർദ്ദനൻ സ്വാഗതം പറഞ്ഞു. ശിവൻ ബി.കെ ,റെജി കണ്ണോളിക്കുടി, രാമകൃഷ്ണൻ.ഇ.ജി, ചന്ദ്രബാബു.വി ,ഗീത. കെ.പി തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് പ്രമുഖ ഗായകരും കലാകാരന്മാരും ചേർന്ന് വയലാറിൻ്റെ കവിതകളും സിനിമാ ഗാനങ്ങളും കോർത്തിണക്കിയ സംഗീതാർച്ചനയും നടത്തി. ഹരിദാസൻ പി.വി ,പ്രജിത്ത് പൊനോൻ ,രജനി പ്രശാന്ത് ,ഷൈലജ ചന്ദ്രൻ ,ഷൈല എം.എൻ, അഷ്മിത ഷിബു ,ആത്മിക ഷിബു എന്നിവർ കവിതകളും ഗാനങ്ങളും ആലപിച്ചു. സുരേന്ദ്രൻ .എം.ആർ ,തോമസ്.എം.പി ,ശാലിനി. പി. എസ് ,രജനി ശിവൻ ,ജയശ്രീ എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.
ലൈബ്രേറിയൻ സനില അനിൽകുമാർ നന്ദി രേഖപ്പെടുത്തി.




