Uncategorized
ബംഗളൂരു – കണ്ണൂർ ദീപാവലി സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നവംബർ ഏഴിന്

ബംഗളൂരു: ദീപാവലി തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും തൂത്തുക്കുടിയിലേക്കും സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്.ഡബ്ല്യു.ആർ) പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു. നവംബർ ആറ്, ഏഴ് തീയതികളിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
ബംഗളൂരുവിൽ നിന്നുള്ള കണ്ണൂർ സ്പെഷൽ ട്രെയിൻ (06545) നവംബർ ഏഴിന് പുലർച്ചെ 12.05-ന് എസ്.എം.വി.ടി. ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അന്ന് ഉച്ചയ്ക്ക് രണ്ടിന് കണ്ണൂരിലെത്തും. തിരിച്ചുളള സർവിസ് (06546) നവംബർ ഏഴിന് വൈകീട്ട് 6.25-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് നവംബർ എട്ടിന് രാവിലെ 9.45-ന് എസ്.എം.വി.ടി. ബംഗളൂരുവിലെത്തും. യാത്രാതിരക്ക് ഒഴിവാക്കുന്നതിന് യാത്രക്കാർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.




