Uncategorized

ഹോർമുസ് കടലിടുക്കിൽ ഇന്ത്യക്കാരുമായി പോയ എണ്ണക്കപ്പലിനു നേരെ ലിമ്പറ്റ് മൈൻ ആക്രമണം; നാവികർ സുരക്ഷിതർ

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ 27 ഇന്ത്യൻ ജീവനക്കാരുമായി സഞ്ചരിച്ച ‘എം.ടി. ലൂയിസ് 1’ എന്ന ക്രൂഡ് ഓയിൽ ടാങ്കറിനു നേരെ ലിമ്പറ്റ് മൈൻ ആക്രമണം. ബോട്ടിലെത്തിയ സംഘം കപ്പലിന്റെ അടിഭാഗത്ത് ഘടിപ്പിച്ച മൈനുകൾ പൊട്ടിത്തെറിച്ച് എൻജിൻ റൂമിൽ തീപിടിച്ചെങ്കിലും ജീവനക്കാർ ഉടൻ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഒമാൻ തീരത്തെ ഖസബിൽ നിന്നും 46 കിലോമീറ്റർ അകലെയാണ് സംഭവം നടന്നതെന്ന് യുകെഎംടിഒ (UKMTO) അറിയിച്ചു.

കപ്പലിലുണ്ടായിരുന്ന മുഴുവൻ ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്നും എണ്ണച്ചോർച്ചയോ മറ്റ് അപായങ്ങളോ ഉണ്ടായിട്ടില്ലെന്നും കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ വ്യക്തമാക്കി. യുഎസ് – ഇറാൻ സംഘർഷത്തിന് പിന്നാലെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണിത്. കപ്പൽ നിലവിൽ യാത്ര തുടരുന്നതായി അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button