Uncategorized

ചിത്രം വ്യക്തം, കേവലഭൂരിപക്ഷമില്ലാതെ നെതന്യാഹു; ഇസ്രായേലിലെ അന്തിമ ഫലം പുറത്ത്, പുതിയ പാർലമെന്റ് നവംബർ 10ന്

ജെറുസലേം: ഇസ്രായേൽ പാർലമെൻ്റായ നെസറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൻ്റെ അന്തിമ ഫലം സെൻട്രൽ ഇലക്ഷൻസ് കമ്മിറ്റി ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പിന്തുണയ്ക്കുന്ന സഖ്യത്തിന് 53 സീറ്റുകൾ മാത്രമാണ് നേടാനായത്. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ കേവലഭൂരിപക്ഷം (61 സീറ്റുകൾ) തികയ്ക്കാൻ ഇവർക്കായില്ല. പുതിയ പാർലമെന്റ് അംഗങ്ങൾ നവംബർ 10ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

‘ദി ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് പ്രകാരം, 120 അംഗ പാർലമെൻ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി 27 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 21 സീറ്റുകൾ നേടിയ മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ടിൻ്റെ യാഷർ പാർട്ടി തൊട്ടുപിന്നിലുണ്ട്. മറ്റ് കക്ഷികളുടെ സീറ്റുനില ഇങ്ങനെയാണ്: ബിയാചദ് – 12, ജോയിന്റ് ലിസ്റ്റ് – 11. ദി ഡെമോക്രാറ്റ്‌സ്, റാം പാർട്ടികൾക്ക് എട്ട് സീറ്റുകൾ വീതം ലഭിച്ചു. ഇസ്രായേൽ ബെയ്തനു, യുണൈറ്റഡ് തോറ ജൂതയിസം, ഓട്സ്മ യെഹൂദി എന്നീ പാർട്ടികൾ ഏഴ് സീറ്റുകൾ വീതം നേടി. ഷാസ്, റിലീജിയസ് സിയോണിസം പാർട്ടികൾ ആറ് സീറ്റുകളിൽ വീതവും വിജയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button