Uncategorized

അട്ടപ്പാടിയിലെ ശിശുമരണങ്ങൾ; ആരോ​ഗ്യ മേഖലയ്ക്കെതിരെ നിയമസഭയിലേക്ക് പ്രതിഷേധ മാർച്ചുമായി ഡിവൈഎഫ്ഐ

ആദിവാസി ഊരുകളിലെ കുട്ടികളെ കൊല്ലുന്ന ആരോഗ്യ മേഖലയ്ക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. പ്രതീകാത്മകമായി കൈക്കുഞ്ഞുങ്ങളെ കയ്യിൽ ഉയർത്തിപ്പിടിച്ചാണ് ഡിവൈഎഫ്ഐ നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. പത്ത് കുട്ടികളാണ് പോഷകാഹാര കുറവ് മൂലം മരണമടഞ്ഞതെന്നും അവർക്ക് പോഷകാഹാരങ്ങളോ മറ്റ് അവശ്യസാധനങ്ങളോ സമയബന്ധിതമായി നൽകാൻ സർക്കാരിന് സാധിക്കുന്നില്ലെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്കഴിഞ്ഞ ദിവസം ദോണിക്കുണ്ട് ഊരിലെ രാജി സുനീഷ് ദമ്പതികളുടെ കുഞ്ഞും മരിച്ചിരുന്നു. ജനന സമയത്ത് ഉണ്ടായിരുന്ന ഹൃദയസംബന്ധമായ അസുഖമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു രാജി പുലർച്ചെ 3.30ഓടെയാണ് കുഞ്ഞിനെ പ്രസവിച്ചത്. എന്നാൽ കുഞ്ഞിന്റെ ​ഹൃദയമിടിപ്പ് നിലച്ചുപോവുകയായിരുന്നു. തുടർന്ന് 4.15ഓടെയാണ് മരണം സ്ഥിരീകരിച്ചു. അനീമിയ ആണ് മരണ കാരണമെന്നാണ് വിവരം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button