Uncategorized
കണ്ണൂരിലെ കിഫ്ബി ഭൂമി ഏറ്റെടുക്കൽ; വ്യവസായ മന്ത്രിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ആരോപണം തള്ളി റവന്യൂ മന്ത്രിയും

കണ്ണൂരിലെ കിഫ്ബി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ആരോപണം തള്ളി റവന്യൂ മന്ത്രി എ പി അനിൽകുമാറും. കണ്ണൂരിൽ വ്യവസായ പാർക്കുകൾക്ക് വേണ്ടി ഭൂമി ഏറ്റെടുത്തത് കേന്ദ്ര സർക്കാരിന്റെ ഭൂമിയേറ്റെടുക്കൽ നിയമ പ്രകാരമാണെന്നും ചട്ടങ്ങൾ മറികടന്നിട്ടില്ലെന്നും മന്ത്രി എ പി അനിൽകുമാർ നിയമസഭയിൽ പറഞ്ഞുമുന്നെ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയുടെ വാദങ്ങൾ തള്ളിയിരുന്നു. ചട്ടവിരുദ്ധമായാണ് കണ്ണൂരിൽ ഭൂമി ഏറ്റെടുത്തത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാൽ അത് ശരിയല്ലെന്നാണ് ഇപ്പോൾ സ്വന്തം മന്ത്രി സഭയിലെ മന്ത്രിമാർ തന്നെ പറഞ്ഞത്.




