Uncategorized

‘അത്യാവശമെങ്കിൽ പ്രൈവറ്റ് ആശുപത്രിയിൽ പോകൂ…’; കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഹൃദ്രോ​ഗിക്ക് ചികിത്സ നിഷേധിച്ചു

കൊച്ചി: യാത്രാമധ്യേ അസ്വസ്ഥത അനുഭവപ്പെട്ടയാൾക്ക് പണം തരാത്ത ചീറ്റ് നൽകില്ലെന്ന് ആശുപത്രി കടുപിടുത്തം തുടർന്നതോടെ ഹൃദ്രോഗിക്ക് ചികിത്സ വൈകി. കോതമംഗലം താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഓൺലൈൻ പേയ്മെൻ്റ് സ്വീകരിക്കില്ലെന്ന് ആശുപത്രി അറിയിച്ചു. പെരുമ്പാവൂർ സ്വദേശി കരീം എ.കെ എന്നയാൾക്കാണ് ദുരനുഭവമുണ്ടായത്. ചികിത്സ അത്യാവശ്യമെങ്കിൽ സ്വകാര്യ ആശുപത്രിയിൽ പോകണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. പുലർച്ചെ 45 മിനുട്ട് ചികിത്സ നൽകാതെ രോഗിയെ ആശുപത്രിയിൽ ഇരുത്തി. ഒടുവിൽ ഡോക്ടർ പരിശോധിച്ചപ്പോൾ രോഗിയുടെ നില മോശമായി. കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗിയുടെ നില മെച്ചപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button