Uncategorized

തലക്കാണി ഗവ. യു.പി. സ്കൂളിൽ ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം ചെയ്തു

​തലക്കാണി: കുട്ടികൾക്ക് പഠനത്തോടൊപ്പം തൊഴിൽ വൈദഗ്ധ്യം കൂടി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തലക്കാണി ഗവ. യു.പി. സ്കൂളിൽ ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരളയും കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയും (കുസാറ്റ്) ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
​കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സിബി അധ്യക്ഷയായി. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോഡിനേറ്റർ ഷാഷിം എം.സി പദ്ധതി വിശദീകരണം നടത്തി.
​വാർഡ് മെമ്പർ ജിൻസി തോമസ്, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ ഷാജി ടി.വി, ബി.പി.സി കുര്യൻ സി.വി, പി.ടി.എ പ്രസിഡന്റ് ഷിജു എം.ജി, എസ്.എം.സി ചെയർമാൻ ജിം മാത്യു, ജോളി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക വിജയലക്ഷ്മി പി.കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷിന്റോ കെ.സി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button