ജിമ്മില്‍ നിന്നു മടങ്ങുന്നതിനിടെ നായ കുറുകെ ചാടി; പ്ലസ്വണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ജിമ്മില്‍ നിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെ തെരുവ്നായ റോഡിനെ കുറുകെ ചാടിയുണ്ടായുണ്ടായ അപകടത്തില്‍ പ്ലസ്വണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഇരിങ്ങത്ത് കുളങ്ങര കൃഷ്ണനിലയം അജല്‍ പ്രവീണ്‍ (16) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കുണ്ട്.
ചൊവ്വാഴ്ച രാത്രി പത്തോടെ രക്കോട്- ഇരങ്ങത്ത് റോഡില്‍ നരക്കോട് വച്ചാണ് അപകടമുണ്ടായത്. ജിമ്മില്‍ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറില്‍ മടങ്ങുന്നതിനിടെയാണ് തെരുവുനായ കുറുകെ ചാടിയത്.
ഇതിനു പിന്നാലെ നിയന്ത്രണംവിട്ട സ്കൂട്ടര്‍ മതിലില്‍ ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജലിനെ ഉടനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റു രണ്ടുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
അജലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് വൈകുന്നേരം വീട്ടില്‍ എത്തിക്കും. പിതാവ്: പ്രവീണ്‍കുമാര്‍. അമ്മ: മഞ്ജുഷ. സഹോദരന്: അര്ജുന് പ്രവീണ്‍.




