Uncategorized

ഇന്ത്യാ സഖ്യത്തിന്റെ മോക്ക് ഇംപീച്ച്‌മെന്റിന് അനുമതി നിഷേധിച്ച് കേന്ദ്രം; തടസങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചാലും തളരില്ലെന്ന് കെസി വേണുഗോപാല്‍

ഡല്‍ഹി: ഗ്യാനേഷ് കുമാറിന് എതിരെ ഇന്ത്യാ സഖ്യത്തിന്റെ മോക്ക് ഇംപീച്ച്‌മെന്റിന് അനുമതി നിഷേധിച്ച് കേന്ദ്രം. അശോക ഹോട്ടലിലും രാം ലീലാ മൈതാനത്തും അനുമതി നിഷേധിച്ചു. തടസങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചാലും തളരില്ലെന്ന് കെസി വേണുഗോപാല്‍ പ്രതികരിച്ചു.

ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധ നീക്കങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണ് കേന്ദ്രം ഏര്‍പ്പെടുത്തിയത്. തടയാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കുമെന്നാണ് കോണ്‍ഗ്രസ് മുന്നറിയിപ്പ്. ഗ്യാനേഷ് കുമാറിനെതിരായി പബ്ലിക് ഇംപീച്‌മെന്റ് കോണ്‍ഗ്രസോ ഇന്ത്യ സഖ്യമോ നടത്താന്‍ പാടില്ലെന്നാണ് അവര്‍ക്ക്. ഇതെല്ലാം ബിജെപിയുടെ കളികളാണ്. ഒന്നാം തിയതി ഇന്ത്യ കണ്ട ഏറ്റവും വലിയ റാലി നടക്കും. തടസത്തെ പേടിച്ച് നില്‍ക്കുന്നവരാണോ ഞങ്ങള്‍ കാണാം- കെ സി വേണുഗോപാല്‍ പറഞ്ഞു.

അതിനിടെ, ഇന്ത്യാ സഖ്യത്തിന്റെ മഹാ റാലി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹയില്‍ വ്യാപാരി വ്യവസായി സംഘടനകള്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. പ്രതിഷേധ മാര്‍ച്ച് നഗരത്തിലെ വ്യാപാരത്തെയും ജനജീവിതത്തെയും ബാധിക്കുമെന്നാണ് കത്തിലെ ആശങ്ക. ഇത് രാജ്യത്തെ ജനങ്ങളുടെ ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടമാണാണെന്ന് കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യം നാട്ടിലില്ലെങ്കില്‍ പിന്നെ എന്ത് വ്യാപാരം, എന്ത് രാഷ്ട്രീയം. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. ഗ്യാനേഷ് രാജി വെക്കട്ടെ. രാജിവെച്ചാല്‍ 30 സെക്കന്റുകൊണ്ട് സമരം അവസാനിപ്പിക്കും – അദ്ദേഹം പറഞ്ഞു.

അതിനിടെ, എസ്‌ഐഅറിലെ പ്രതിപക്ഷ ആരോപണത്തെ തടയിടാന്‍ ബിജെപി നവംബര്‍ 1 മുതല്‍ രാജ്യവ്യാപകമായി ജനസമ്പര്‍ക്ക പരിപാടികളും പദയാത്രകളും സംഘടിപ്പിക്കും. കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും അണിനിരത്തിയാകും പ്രതിരോധം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button