തൃശൂരിൽ പൊലീസ് ജീപ്പ് ഇലക്ട്രിക് സ്‌കൂട്ടറിലിടിച്ച സംഭവം; സർക്കാർ ഇതുവരെ തിരിഞ്ഞു നോക്കിയില്ലെന്ന് കുട്ടികളുടെ കുടുംബം

തൃശൂർ ആളുരിൽ പൊലീസ് ജീപ്പിടിച്ച് 16 വയസുകാരൻ മരിക്കുകയും മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ ആരോപണവുമായി കുടുംബങ്ങൾ. ധനസഹായം ഉൾപെടെ ആവശ്യപ്പെട്ടിട്ടും സർക്കാർ നാളിതുവരെയായി തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം.
സംഭവത്തിൽ ധനസഹായവും, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും വാഗ്ദാനം ചെയ്ത സ്ഥലം എംഎൽഎ തോമസ് ഉണ്ണിയാൻ വഞ്ചിച്ചെന്നും കുടുംബം പറഞ്ഞു. നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചപ്പോൾ കുട്ടികളുടെ ഭാഗത്ത് തെറ്റുള്ളത് പോലെയാണ് എംഎൽഎ കാര്യങ്ങൾ അവതരിപ്പിച്ചതെന്നും കുടുംബം.ജില്ലയിലെ മന്ത്രി ഒ.ജെ ജനീഷ് മരണപ്പെട്ട ജുവിന്റെ വീട്ടിൽ എത്തി രക്ഷിതാക്കളെ കണ്ട് വാഗദാനങ്ങൾ നൽകി പോയെങ്കിലും പിന്നീട് തിരിഞ്ഞു നോക്കിയില്ലെന്നും കുടുംബം പറയുന്നു. കഴിഞ്ഞ മാസം 15 നാണ് ജുവിനും സുഹൃത്ത് അന്തുവും സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടറിൽ പൊലീസിന്റെ ഡാൻസാഫ് സംഘം സഞ്ചരിച്ച വാഹനം ഇടിച്ചത്. തുടർന്ന് 23 ന് ജൂവിൻ മരണപ്പെടുകയായിരുന്നു. അന്തു ഇപ്പോഴും ഗുരുതരാസ്ഥയിൽ ചികിത്സയിലാണ്.




