Uncategorized

മന്ത്രിമാർക്കും സ്റ്റാഫുകള്‍ക്കും ഐപാഡ് നല്‍കാന്‍ സർക്കാർ; ചെലവ് 6.71 കോടി രൂപ, കെൽട്രോൺ ടെൻഡറുകൾ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനായി കോടികൾ ചെലവിട്ട് ഐപാഡുകൾ വാങ്ങാനുള്ള നീക്കം വിവാദത്തിൽ. 480 ആപ്പിൾ ഐപാഡുകൾ വാങ്ങുന്നതിനായി കെൽട്രോൺ ടെൻഡറുകൾക്ഷണിച്ചു. മൂന്ന് വിഭാഗങ്ങളിലായി 480 ഐപാഡുകൾ വാങ്ങുന്നതിനാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.13 ഇഞ്ച് ഐപാഡ് പ്രോ, 11 ഇഞ്ച് ഐപാഡ് പ്രോ, 11 ഇഞ്ച് ഐപാഡ് എന്നീ മോഡലുകളാണ് പട്ടികയിലുള്ളത്. ഓരോ വിഭാഗത്തിലും 160 എണ്ണം വീതമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആകെ ചെലവ് 6.71 കോടി രൂപയെന്നാണ് പുറത്തുവന്ന ടെൻഡർ വിവരങ്ങൾ സൂചിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button