Uncategorized

മാനന്തവാടിയിൽ 12 വയസുകാരിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്

എടവക: മാനന്തവാടിയിൽ 12 വയസ്സുകാരിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്ത് പോലീസ്. വാഹനം ഓടിച്ച അയലമൂല സ്വദേശി സജിയ്ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. മാനന്തവാടി എടവക രണ്ടേനാലിൽ പടിഞ്ഞാറേപ്പുത്തൻ പുരയിൽ രാജേഷിൻ്റെയും സ്വപ്നയുടെയും മകൾ ദിവ (12) ആണ് മരിച്ചത്. വൈകീട്ട് നാലരയോടെ ഏഴു വയസുകാരനായ അനിയനൊപ്പം ട്യൂഷന് പോകുന്നതിനിടയിലായിരുന്നു അപകടം. കല്ലോടി ഭാഗത്ത്‌ നിന്ന് മാനന്തവാടി ഭാഗത്തേക്ക്‌ ഇടത് ഭാഗത്ത്‌ കൂടി പോകേണ്ടിയിരുന്ന വാഹനം നിയന്ത്രണം തെറ്റി വലത് ഭാഗത്ത്‌ കൂടി നടന്നു പോകുകയായിരുന്ന കുട്ടികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ 12 വയസ്സുകാരി ദിവയെ ഉടനെ മാനന്തവാടി മെഡിക്കൽ കോളേജിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഒപ്പം ഉണ്ടായിരുന്ന സഹോദരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസ് എടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button