Uncategorized

പിഎസ്‍സി പരീക്ഷാ തട്ടിപ്പ്: രണ്ട് ഉദ്യോ​ഗസ്ഥരെ പ്രതി ചേർക്കാൻ ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ തട്ടിപ്പിൽ രണ്ട് ഉദ്യോഗസ്ഥരെ പ്രതി ചേർക്കാൻ ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യാനായി രണ്ട് പിഎസ്‍സി അംഗങ്ങൾക്ക് വീണ്ടും നോട്ടീസ് നൽകാനും തീരുമാനമായി. കഴിഞ്ഞ ദിവസം ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ചോദ്യം ചെയ്ത് പിഎസ്‍സി നൽകിയ ഹർജി പരി​ഗണിക്കവേ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം നേരിട്ടിരുന്നു. പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണം എന്ന് സർക്കാരിനോട് ചോദിച്ച ഹൈക്കോടതി പിഎസ്‍സിയും സർക്കാരും ഭായ് ഭായ് കളിച്ചാൽ ജനങ്ങൾക്ക് സംശയം തോന്നുമെന്നും വിമർശിച്ചു. അന്വേഷണത്തോട് പിഎസ്‍സി സഹകരിക്കുന്നില്ലെന്ന് സർക്കാർ ആവർത്തിച്ചു. അതേസമയം, ചട്ടങ്ങൾ പാലിക്കാതെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം എന്ന് പിഎസ്‍സി വാദിച്ചു. തുടർന്ന് കേസ് പരിഗണിക്കുന്നത് മാറ്റി. 27ന് വീണ്ടും പരിഗണിക്കും. ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദ് ചെയ്യണമെന്ന പിഎസ്‍സിയുടെ ഹ‍ർജിയിൽ പിഎസ്‍സിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച ഉദ്യോഗാർത്ഥിയെ കക്ഷിയാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button