Uncategorized

യുഎഇയിൽ ഇന്ന് മുതൽ മഴയ്ക്കും ശക്തമായ കാറ്റിനും മൂടൽമഞ്ഞിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള അഞ്ച് ദിവസങ്ങളിൽ മഴയ്ക്കും കനത്ത മൂടൽമഞ്ഞിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം രാജ്യത്തിന്റെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതോടൊപ്പം താപനിലയിൽ കുറവ് രേഖപ്പെടുത്തും. പർവ്വത മേഖലകളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 45 കിലോമീറ്റർ വരെ ഉയർന്നേക്കാം.

ശനിയാഴ്ച തീരപ്രദേശങ്ങളിലും ദ്വീപുകളിലും 33 ഡിഗ്രി സെൽഷ്യസ് മുതൽ 37 ഡിഗ്രി സെൽഷ്യസ് മുതൽ വരെയായിരിക്കും താപനില. ഉൾപ്രദേശങ്ങളിൽ 35 ഡിഗ്രി സെൽഷ്യസ് മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയാകും താപനില രേഖപ്പെടുത്തുക. പർവ്വത മേഖലകളിൽ താപനില 26 ഡിഗ്രി സെൽഷ്യസ് മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button