Uncategorized

മരിച്ചെന്ന് ഡോക്ടർമാർ, എന്നാൽ അഞ്ചര മണിക്കൂറിന് ശേഷം 18 മാസം പ്രായമായ കുഞ്ഞിന് ജീവനുണ്ടെന്ന് മോർച്ചറി ജീവനക്കാർ!

അമേരിക്കയിലെ അരിസോണയിൽ മരിച്ചെന്ന് ഡോക്ടർ പ്രഖ്യാപിച്ച 18 മാസം പ്രായമുള്ള കുഞ്ഞിനെ അഞ്ചര മണിക്കൂറിന് ശേഷം ആശുപത്രി മോർച്ചറിയിൽ ജീവനോടെ കണ്ടെത്തി. മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി മോർച്ചറിയിലേക്ക് മാറ്റിയ മകൻ വിൻസെന്‍റിന് അന്ത്യ ചുംബനം നൽകാനായി മോർച്ചറിയിലെത്തിയ അമ്മ അലക്സസ് ഫിയോർഡിലിനോ, മകൻ ശ്വാസമെടുക്കുന്നത് പോലെ തോന്നി. എന്നാൽ, അത് തന്‍റെ തോന്നലാകാമെന്ന് കരുതിയ അവർ ഡോക്ടർമാരുടെ വാക്കുകൾ വിശ്വസിക്കുകയായിരുന്നെന്ന് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

കണ്ടെത്തിയത് നീന്തൽക്കുളത്തിൽ
2026 ഫെബ്രുവരി എട്ടിന് സൂപ്പർ ബൗൾ ഞായറാഴ്ചയായിരുന്നു സംഭവം. കുടുംബത്തിന്‍റെ നീന്തൽക്കുളത്തിൽ മുഖം താഴേക്ക് കിടക്കുന്ന നിലയിലായിരുന്നു വിൻസെന്‍റിനെ വീട്ടുകാർ കണ്ടെത്തിയത്. പിന്നാലെ അവനെ അടുത്തുള്ള ഗിൽബെർട്ടിലെ മെഴ്‌സി ഗിൽബെർട്ട് മെഡിക്കൽ സെന്‍ററിലെത്തിച്ചു. വൈകിട്ട് 6.20 ന് ഡോക്ടർ കുട്ടിയുടെ മരണം പ്രഖ്യാപിച്ചു. കുഞ്ഞിന്‍റെ രക്തത്തിലെ അമ്ലതയും ആരോഗ്യനിലയും വിശദീകരിച്ച ഡോക്ടർമാർ തുടർചികിത്സ ഫലപ്രദമാകില്ലെന്ന് അറിയിച്ചതായി അമ്മ പറഞ്ഞു. കുഞ്ഞ് ശ്വസിക്കുന്നതുപോലെ തോന്നിയെന്ന കുടുംബത്തിന്‍റെ ആശങ്കയും അന്ന് പരിഗണിച്ചില്ലെന്ന് പിന്നീട് ആരോപണമുയർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button