Uncategorized

രാവിലെ മദ്യപിക്കാൻ ബാറിലെത്തി, വൈകിട്ടും വാഹനം പാർക്കിങ്ങിൽ; പരിശോധനയിൽ 51കാരൻ കാറിൽ മരിച്ച നിലയിൽ

കൊച്ചി ബാർ ഹോട്ടലിൽ പാർക്ക്
ചെയ്ത കാറിനുള്ളിൽ 51 കാരൻ മരിച്ച നിലയിൽ. കളമശ്ശേരി സ്വദേശി റിനീഷ് കെ.ബഷിർ ആണ് മരിച്ചത്. പെരുമ്പാവൂർ വാഴക്കുളം എലഗൻസ് ബാറിൻ്റെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ ഡ്രൈവിങ് സീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ ഇയാൾ ബാറിൽ എത്തി മദ്യപിച്ചിരുന്നു. വൈകിട്ട് സെക്യൂരിറ്റി പരിശോധിച്ചപ്പോഴാണ് ഡ്രൈവിങ് സീറ്റിൽ അനക്കമില്ലാതെ ഇരിക്കുന്ന ആളെ കണ്ടത്. പുറമേ നിന്ന് വിളിച്ചിട്ട് അനക്കമില്ലാത്തതിനാൽ പൊലീസിൽ വിവരമറിയിച്ചു. പിന്നാലെ നടത്തിയ പരിശോധനയിലാണ് മരിച്ച വിവരം വ്യക്തമായത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഹൃദയസ്തംഭനമാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ അറിവാകൂ എന്ന് തടിയിട്ടപറമ്പ് പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button