Uncategorized
മലബാർ ഗോൾഡിന്റെ ആഭരണനിർമാണ കേന്ദ്രത്തിൽ തീപിടിത്തം

കോഴിക്കോട്: മലബാർ ഗോൾഡിന്റെ ഓർണമെന്റ് ബോക്സ് നിർമാണ കേന്ദ്രത്തിൽ വൻ തീപിടിത്തം. വെള്ളിയാഴ്ച പുലർച്ചെ ഉള്ളിയേരി മുണ്ടോത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു.
കൊയിലാണ്ടി, നരിക്കുനി, പേരാമ്പ്ര എന്നിവിടങ്ങളിൽനിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.




