Uncategorized

വിളക്കോടിൽ വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; യുവാവ് അറസ്റ്റിൽ

കാക്കയങ്ങാട് : നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരവുമായി വിളക്കോടിൽ യുവാവ് പിടിയിൽ. ചാക്കാട് കൊയിലോത്തറ വീട്ടിൽ മുഹമ്മദ് ഷാഫി(34) യെയാണ് 225 പാക്കറ്റ് ഹാൻസും 105 പാക്കറ്റ് കൂൾ ലിപ്പുമായി മുഴക്കുന്ന് പോലീസ് സബ് ഇൻസ്പെക്ടർ ജാൻസി മാത്യുവും സംഘവും പിടികൂടിയത്. ഇയാൾ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീട് പരിശോധിച്ചതും പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയതും. ഓണക്കാലത്ത് നിരോധിത പുകയില ഉത്പന്നങ്ങളും മറ്റ് ലഹരി ഉത്പന്നങ്ങളും പിടികൂടുകയും ഓപ്പറേഷൻ തൂഫാൻ പരിപാടിയുടെ ഭാഗമായും നടത്തിയ റെയ്‌ഡിലാണ് പ്രതി അറസ്റ്റിലായത്. എസ്. ഐ.വിജു വകേരി, സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഷാദ്, സിവിൽ പോലീസ് ഓഫീസർമാരായ ദിൽരൂപ്, ഷൈജു,അരുൺ എന്നിവരും സ്ക്വാഡിൽ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button