23.1 C
Iritty, IN
September 16, 2024
  • Home
  • Kerala
  • കുണ്ടറയിൽ ട്രെയിനിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു
Kerala

കുണ്ടറയിൽ ട്രെയിനിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു

കുണ്ടറയ്ക്കു സമീപം ട്രെയിനിടിച്ച് രണ്ടു പേർ മരിച്ചു. 15 വയസ് പ്രായമുള്ള ആൺകുട്ടിയും പെൺകുട്ടിയുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പുനലൂർ – കൊല്ലം മെമുവാണ് ഇവരെ ഇടിച്ചത്. ഇരുവരും പുത്തൻകുളങ്ങര സ്വദേശികളാണെന്നാണ് സൂചന.

കൊല്ലം – ചെങ്കോട്ട റെയിൽ പാതയിൽ രാത്രി 8.50നാണ് അപകടമുണ്ടായത്. ഇരുവരും ട്രെയിനിനു മുന്നിൽ ചാടിയതാണോയെന്ന സംശയം നിലനിൽക്കുകയാണ്. പുനലൂരിൽ നിന്ന് കൊല്ലത്തേക്കു വന്ന മെമു ട്രെയിനാണ് ഇടിച്ചത്. കേരളപുരത്തിനും മാമ്മൂടിനും ഇടയിൽ വച്ചാണ് സംഭവം.

അപകടമുണ്ടായ ഉടൻ ട്രെയിൻ നിർത്തിയശേഷം ലോക്കോ പൈലറ്റ് പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഇരുവരുടെയും മൃതദേഹങ്ങൾ കൊല്ലം ജില്ല ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

Related posts

യാത്ര ചെയ്യാന്‍ ഇനി പൊലീസുകാരും ടിക്കറ്റെടുക്കണമെന്ന് റെയില്‍വെ

Aswathi Kottiyoor

ക്രേസ് ബിസ്‌കറ്റ്സ് ഫാക്ടറി 17ന്‌ മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor

‘പോയി ചത്തൂടെ’ കമന്റ്; മനോഭാവം മാറണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox