Uncategorized

ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, മരണത്തിന് പിന്നില്‍ കുടുംബവഴക്കെന്ന് സംശയം; അന്വേഷണം ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ മധ്യവയസ്കരായ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബവഴക്കാണ് ദാരുണ സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഓട്ടോറിക്ഷ ഡ്രൈവറായ രാഘവേന്ദ്ര (38), ഭാര്യ ശ്രുതി രാഘവേന്ദ്ര (30) എന്നിവരാണ് മരിച്ചത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. നിലവിൽ കുട്ടികൾ ദാവൻഗെരെയുള്ള ശ്രുതിയുടെ മാതാപിതാക്കളുടെ കൂടെയാണ് താമസം. സംഭവസമയം രാഘവേന്ദ്രയും ശ്രുതിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.ഭാര്യയും ഭർത്താവും തമ്മിലുണ്ടായ കുടുംബവഴക്കാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ മരണത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങളും മറ്റ് വിവരങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button