Uncategorized

ഹരിപ്പാട് രണ്ട് വയസുകാരൻ മരിച്ച സംഭവം; താമസം വൃത്തിഹീനമായ അന്തരീക്ഷത്തിൽ, ആറ് കുട്ടികൾക്കും മുലപ്പാൽ കൊടുത്തിരുന്നില്ല

ആലപ്പുഴ: ഹരിപ്പാട് കാർത്തികപ്പള്ളിയിൽ രണ്ട് വയസുകാരന്റെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മരിച്ച രാഹുൽ ഉൾപ്പടെ മറ്റ് 4 കുട്ടികളും താമസിച്ചിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിൽ. വീടിന്റെ ഒരു ഭാഗത്ത് കിടക്കയിട്ട് അവിടെയാണ് കുട്ടികളെ താമസിപ്പിച്ചിരുന്നത്. അവിടെ നിന്നാണ് പൊതുപ്രവർത്തകർ ഗാന്ധിഭവനിലേക്ക് ഇവരെ മാറ്റിയത്. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞയുടൻ തന്നെ ഇവർ അതെ സ്ഥലത്തേയ്ക്ക് കുട്ടികളുമായി എത്തുകയായിരുന്നു.

കുട്ടികൾക്ക് ആവശ്യമായ പാലോ ഭക്ഷണമോ മാതാവ് കൊടുത്തിരുന്നില്ലെന്ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ അംഗം ബബിത ജയൻ ട്വന്റിഫോറിനോട് പറഞ്ഞു. നാട്ടുകാർ ഇടപെട്ട് ഇവരെ മറ്റു പല ഇടങ്ങളിലായി വാടകവീടുകൾ എടുത്തുനല്കിയെങ്കിലും എന്തെങ്കിലും വിഷയം ഉണ്ടാക്കി കുട്ടികളുമായി ഇവർ ഇതേ സ്ഥലത്തേയ്ക്ക് തന്നെ എത്തുമായിരുന്നു. കുട്ടികൾ ആഹാരം കഴിക്കാതെ ഇരിക്കുമ്പോൾ നാട്ടുകാരാണ് ഭക്ഷണം നൽകിയിരുന്നത്. ആഹാരം പാകം ചെയ്യാനായി കുട്ടികളുടെ അമ്മ പലപ്പോഴും തയ്യാറാവാറില്ലെന്നും ഇവർ പറയുന്നു.

ഒരുകവർ പാല് വാങ്ങി, അതിൽ വെള്ളം ചേർത്ത് കുപ്പിയിലാക്കി കുഞ്ഞുങ്ങളുടെ കയ്യിൽ കൊടുക്കും, കുടിച്ചാൽ കുടിച്ചു, തെയിലവെള്ളം തിളപ്പിച്ച് രണ്ട് ബിസ്ക്കറ്റ് കയ്യിൽ കൊടുക്കും. കുഞ്ഞുങ്ങളെ കുളിപ്പാക്കാറുമില്ല. 9 വയസുള്ള മൂത്ത കുഞ്ഞാണ് താഴെയുള്ള നാലുപേരെ നോക്കുന്നത്. രണ്ടരവയസുകാരന്റെ മരണത്തിന് പിന്നാലെ അയൽവാസികൾ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button