Uncategorized

മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ​യ്ക്ക് ആ​ശ്വാ​സം; ചെ​ക്ക് കേ​സി​ലെ ജാ​മ്യ​മി​ല്ലാ വാ​റ​ന്‍റ് പി​ൻ​വ​ലി​ച്ചു

കോ​ട്ട​യം: ചെ​ക്ക് കേ​സി​ൽ മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ​യ്ക്ക് ആ​ശ്വാ​സം. ബോ​റി​വ​ലി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി കാ​പ്പ​നെ​തി​രെ പു​റ​പ്പെ​ടു​വി​ച്ച ജാ​മ്യ​മി​ല്ലാ വാ​റ​ന്‍റ് പി​ൻ​വ​ലി​ച്ചു. കേ​സി​ൽ വി​ധി പ്ര​സ്താ​വി​ക്കു​ന്ന സ​മ​യ​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​ത്.തി​ങ്ക​ളാ​ഴ്ച മാ​ണി സി. ​കാ​പ്പ​ൻ നേ​രി​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി അ​പേ​ക്ഷ ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ജാ​മ്യ​മി​ല്ലാ വാ​റ​ന്‍റ് കോ​ട​തി പി​ൻ​വ​ലി​ച്ച​ത്. അ​തേ​സ​മ​യം ത​നി​ക്കെ​തി​രാ​യ ശി​ക്ഷാ വി​ധി​ക്കെ​തി​രെ മേ​ൽ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് കാ​പ്പ​ൻ വ്യ​ക്ത​മാ​ക്കി.

ബോ​റി​വ​ലി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കാ​ൻ 30 ദി​വ​സ​ത്തെ സാ​വ​കാ​ശം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്തി​മ വി​ധി വ​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​ല് ചെ​ക്ക് കേ​സു​ക​ളി​ലാ​യി മൂ​ന്ന​ര വ​ർ​ഷം ത​ട​വും 5.30 കോ​ടി രൂ​പ പി​ഴ​യു​മാ​ണ് കോ​ട​തി വി​ധി​ച്ച​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button