Uncategorized

തൃശൂർ തൃപ്രയാറിലെ കുഴൽപ്പണ കേസ്; അന്വേഷണം കോൺഗ്രസ് നേതാവിലേക്കും

തൃശൂർ തൃപ്രയാറിലെ കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട അന്വേഷണം തട്ടിപ്പിനിരയായ കോൺഗ്രസ് നേതാവിലേക്കും. വിളയൂർ പഞ്ചായത്തിലെ കോൺഗ്രസ് അംഗം മുഹമ്മദ് റാഫി രൂപ ഡോളറാക്കി നൽകാമെന്ന് പറഞ്ഞ് വ്യാപകമായി പണപ്പിരിവ് നടത്തിയതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഒരു ലക്ഷം രൂപയ്ക്ക് മേലെയുള്ള തുകയാണ് ഇയാൾ സമാഹരിച്ചത്.പണം നഷ്ടപ്പെട്ട രണ്ട് പേർ അന്വേഷണ സംഘത്തിന് മുന്നിൽ പരാതി നൽകി. പരാതികൾ ഉണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. മുഹമ്മദ് റാഫിയുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് പരിശോധിക്കും.ഇരിഞ്ഞാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. അതേസമയം കേസിലെ മുഖ്യ കണ്ണിയായ രഞ്ജിത്തിനായി അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button