Uncategorized

ക​ഴു​ത്തി​ൽ ഇ​ല​ക്ട്രി​ക് ഹോ​ട്ട് വാ​ട്ട​ർ ബാ​ഗ് വ​ച്ച് ഉ​റ​ങ്ങി; വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് യു​വാ​വ്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​ന​യി​ൽ ഹോ​ട്ട് വാ​ട്ട​ർ ബാ​ഗി​ൽ നി​ന്നും വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് യു​വാ​വ് മ​രി​ച്ചു. എ​ൻ​ജി​നീ​യ​റാ​യ രോ​ഹ​ൻ കു​ബാ​ഡി​യാ​യാ​ണ് (30) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​മാ​യി പൂ​ന​യി​ലെ സോം​നാ​ഥി​ൽ വാ​ട​ക​വീ​ടെ​ടു​ത്ത് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹംക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ങ്കി​ലും ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. രോ​ഹ​ന്‍റെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​വ​രം പു​റ​ത്തു​വ​ന്ന​ത്. പ​ല​ത​വ​ണ വി​ളി​ച്ചി​ട്ടും മ​റു​പ​ടി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​ട​മ​യെ​ത്തി വീ​ട് തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ട്ടി​ലി​ൽ മ​രി​ച്ച നി​ല​യി​ൽ രോ​ഹ​നെ ക​ണ്ടെ​ത്തി​യ​ത്.

ക​ഴു​ത്തി​ൽ ഇ​ല​ക്ട്രി​ക് ഹോ​ട്ട് വാ​ട്ട​ർ ബാ​ഗ് വ​ച്ച് കി​ട​ന്നു​റ​ങ്ങി​യ ഇ​ദ്ദേ​ഹ​ത്തി​ന് ബാ​ഗി​ൽ നി​ന്നും ഷോ​ക്കേ​റ്റാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്താ​യി ര​ക്ത​ക്ക​റ​ക​ളും ഉ​ണ്ടാ​യി​രു​ന്ന​താ​യി പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പൊ​ലി​സ് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button