നവരാത്രിക്ക് ശേഷം സമരപരമ്പര, ഇന്ത്യ സഖ്യത്തിൻ്റെ വൻ സമരം അടുത്ത ഞായറാഴ്ച മുതൽ, നവംബർ ഒന്നിന് മഹാറാ

ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കാൻ തുടർസമരങ്ങൾ നടത്താൻ ഇന്ത്യസഖ്യം. നവരാത്രിക്ക് ശേഷം സമരപരമ്പരക്കാണ് തീരുമാനം. നവംബർ ഒന്നിന് ദില്ലി രാംലീല മൈതാനിയിൽ മഹാറാലി നിശ്ചയിച്ചിട്ടുണ്ട്. എല്ലാ ഇന്ത്യസഖ്യനേതാക്കളെയും പങ്കെടുപ്പിച്ചാണ് റാലി. അതിന് മുൻപ് 25ന് പ്രതിഷേധ റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്. 24ന് ദില്ലിയിലെത്താൻ എം പിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിന് മുൻപ് ഇന്ത്യ സഖ്യം അനൗപചാരിക യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. തുടർന്ന് പ്രതിഷേധ പരമ്പരയാണ് നടക്കുകയെന്ന് നേതാക്കൾ പറഞ്ഞു. എം പിമാരോട് പ്രാദേശികമായി ആളുകളെ ദില്ലിയിലെത്തിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഒരോ പാർട്ടിയും സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ ദില്ലിയിൽ എത്തിക്കാനാണ് തീരുമാനിക്കും. 27ന് സിപിഐയുടെ പ്രതിഷേധമുണ്ട്. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ്, എൻഎസ്യു, എസ്എഫ്ഐ ഡിവൈഎഫ്ഐ, ഐസ, എഐഎസ്എഫ് എഐവൈഎഫ് തുടങ്ങി വിദ്യാർത്ഥി യുവജനസംഘടനകളുടെ പ്രതിഷേധം കൊണോട്ട് പ്ലേസിലുണ്ടായി. ഏറ്റവും ഒടുവിൽ ഇന്ത്യസഖ്യം റാലി നടന്നത് ഹർജി നൽകുന്നതിന് സുപ്രീംകോടതിയിലേക്കാണ്. പ്രതിഷേധങ്ങൾക്ക് ഇന്ന് രാവിലെ അൽപം അയവ് വന്നിട്ടുണ്ട്.




