‘ഭൂപ്രശ്നങ്ങൾ പരിഹരിക്കണം’: ഒക്ടോബർ 16ന് ഇടുക്കിയിൽ സിപിഐഎം ഹർത്താൽ

ഇഎസ്എയിൽ കേന്ദ്രത്തിന് നൽകിയ നിർദ്ദേശങ്ങളുടെ കെഡസ്ട്രിയൽ മാപ്പ് പുറത്തിറക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. സിഎച്ച്ആർ പ്രദേശം വനഭൂമിയാക്കി മാറ്റാനുള്ള ഗൂഢ നീക്കം തിരിച്ചറിയുക, ആനത്താരകൾ സൃഷ്ടിക്കുന്നതിനുളള നീക്കം ഉപേക്ഷിക്കുക, രാത്രി സഞ്ചാരം വിലക്കിയ ഉത്തരവ് പിൻവലിക്കുക, ഫെൻസിംഗ്, മതിലുകൾ പൊളിക്കുന്ന ഉത്തരവ് പിൻവലിക്കുക,
കളക്ടറെ ചട്ടുകമാക്കി സർക്കാർ ഇറക്കുന്ന കർഷക ദ്രോഹ ഉത്തരവുകൾ പിൻവലിക്കുക, സിഎച്ച്ആർഎൽ പദ്ധതി തിരികെ കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിക്കുക എന്നിവയാണ് ആവശ്യം.പശ്ചിമഘട്ട ലോല പ്രദേശവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഏഴാമത്തെ കരട് വിജ്ഞാപനം വലിയ ആശങ്കയാണ് കേരളത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. മുമ്പ് പ്രസിദ്ധീകരിച്ച ആറ് കരട് വിജ്ഞാപനങ്ങളിലും ഇല്ലാതിരുന്ന കേരളത്തിലെ 131 വില്ലേജുകളുടെ പേരുകൾ പുതിയ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയത് ഇടുക്കി ജില്ലയിലാകമാനം പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്




