Uncategorized
ആഞ്ഞടിച്ച് തരംഗം; നൂറും കടന്ന് യുഡിഎഫ്

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 100 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു.
എൽഡിഎഫിന്റെ ലീഡ് 39 മണ്ഡലങ്ങളിലേക്ക് ചുരുങ്ങി. എൻഡിഎ ഒരിടത്താണ് ലീഡ് ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നാലാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോഴും ധർമടത്ത് രണ്ടായിരത്തിലേറെ വോട്ടുകൾക്ക് പിന്നിലാണ്. പേരാമ്പ്രയിൽ ഫാത്തിമ തഹിലിയയും പാലക്കാട് ശോഭാ സുരേന്ദ്രനും ലീഡ് ചെയ്യുകയാണ്. പാലായിൽ ജോസ് കെ.മാണി പിന്നിൽ. ഒറ്റപ്പാലത്ത് പി.കെ. ശശിയും ഉടുമ്പൻ ചോലയിൽ കെ.കെ.ജയചന്ദ്രനും പിന്നിലാണ്. തിരുവല്ലയിലും കോഴിക്കോട് സൗത്തിലും ബിജെപി ലീഡ് ചെയ്യുന്നു. തവനൂരിൽ കെ.ടി.ജലീൽ പിന്നിൽ. ചെങ്ങന്നൂരിൽ മന്ത്രി സജി ചെറിയാനും കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും ലീഡ് ചെയ്യുന്നു.




