Uncategorized

ചവറയിലെ സ്ത്രീധന പീഡനക്കേസിലെ പ്രതി നന്ദുവിനെ നാട്ടിലെത്തിക്കാൻ നീക്കം; ഭർതൃമാതാപിതാക്കളെ ഉടൻ അറസ്റ്റ് ചെയ്തേക്കും

കൊല്ലം: സ്ത്രീധനത്തിന്‍റെ പേരില്‍ ചവറ സ്വദേശിനിയായ അഞ്ജുവിനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ ഭർത്താവ് നന്ദുവിനെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം ആരംഭിച്ചു. കേസ് വിവരങ്ങൾക്കാട്ടി പൊലീസ് സൗദിയിലെ ഇന്ത്യൻ എംബസിയെ സമീപിക്കും. എംബസി വഴി നിലവിലെ വിസ റദ്ദാക്കി സൗദിയിൽ നിന്നും നന്ദുവിനെ നാട്ടിലെത്തിക്കാനാണ് ആദ്യ ശ്രമം. ഒപ്പം തന്നെ കേസിലെ കേസിലെ രണ്ടും മൂന്നും പ്രതികളായ നന്ദുവിൻ്റെ അച്ഛൻ്റെയും, അമ്മയുടെയും അറസ്റ്റിലേക്ക് കടക്കാനും നീക്കമുണ്ട്.

നിലവിൽ ഇരുവരും ഒളിവിലാണ്. നാല് മാസം മുൻപാണ് അഞ്ജുവിൻ്റെയും നന്ദുവിൻ്റെയും വിവാഹം നടന്നത്. 25 പവനും അഞ്ച് ലക്ഷം രൂപയും സ്ത്രീധനമായി നൽകിയായിരുന്നു വിവാഹം. 20 പവൻ നന്ദുവിൻ്റെ പക്കലുണ്ട്.

യുവതിയുടെ പക്കൽ നിന്നും വാങ്ങിയ അഞ്ച് ലക്ഷം രൂപ നന്ദുവിൻ്റെ പിതാവും രണ്ടാം പ്രതിയുമായ ദിനേശിൻ്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പരാതി. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ ശാരീരിക-മാനസിക പീഡനങ്ങളാണ് ഭർതൃവീട്ടിൽ നിന്ന് അഞ്ജുവിന് ഏൽക്കേണ്ടി വന്നത്.

സൗദിയിലെ വീട്ടിൽവച്ച് ലാപ്ടോപ്പ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദിച്ചുവെന്നാണ് യുവതി പോലീസിൽ നൽകിയിരിക്കുന്ന പരാതി. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞായിരുന്നു ഉപദ്രവം. കാണാൻ കൊള്ളില്ലെന്ന് പറഞ്ഞ് മർദിക്കുമായിരുന്നുവെന്നും യുവതി ആരോപിച്ചു.

കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഇല്ലാത്ത കാര്യങ്ങൾ പറയിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. ഭീഷണിപ്പെടുത്തി റെക്കോർഡ് ചെയ്ത ശബ്ദരേഖ ഭർത്താവ് പ്രചരിപ്പിച്ചെന്നും യുവതി പറഞ്ഞു. ശരീരമാസകലം അടിയേറ്റ അഞ്ജു കൊല്ലത്തെ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button