Uncategorized

ഗണേഷ് കുമാർ ‘പരനാറി’; ജീവിതത്തി ൽ യാതൊരു വ്യക്തിശുദ്ധിയുമില്ല, തുറ ന്നടിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: മുൻ മന്ത്രി കെ.ബി.ഗണേഷ് കു
മാറിനെതിരെയും ഇടതു സർക്കാരിനെയും കടന്നാക്രമിച്ച് എസ്‌എൻഡിപി യോഗം ജന റൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വ്യ ക്തിശുദ്ധിയില്ലാത്ത ഒരു പരനാറിയാണ് ഗ ണേഷ്കുമാർ. ഉമ്മൻചാണ്ടിയെ ചതി ച്ചതിനും ഒറ്റിക്കൊടുത്തതിനുമാണ് അദ്ദേഹ ത്തിന് കഴിഞ്ഞതവണ മന്ത്രിസ്ഥാനം ലഭിച്ചത്.

സാമ്പത്തിക കാര്യങ്ങളിലും സ്ത്രീവിഷയ ങ്ങളിലും അദ്ദേഹം ഒട്ടും കൊള്ളരുതാത്തവ നാണെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. എ സ്എൻ ട്രസ്റ്റ് വാർഷിക പൊതുയോഗത്തി ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇടതുപക്ഷത്തിന് തുടർച്ചയാ യി മൂന്നാം തവണ അധികാരത്തിലെത്താൻ കഴിയാതെ പോയതിന് കാരണം ഭരണത്തി ലെ വീഴ്ചകളും അധികാരമോഹികളായ നേതാക്കളുമാണ്.

ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും നേതാക്കളുടെ ധാർഷ്ട‌്യവും ഇടതുപക്ഷ ത്തിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന് ആ ക്കം കൂട്ടിയെന്നും അദ്ദേഹം വിമർശിച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും മുഖ്യമന്ത്രി പിണറായി വി ജയന്റെ തലയിൽ മാത്രം കെട്ടിവയ്ക്കാനു ള്ള ശ്രമം ശരിയല്ലെന്നും വെള്ളാപ്പള്ളി പറ ഞ്ഞു.

പിണറായി വിജയനെ നേരിട്ട് എതിർക്കാൻ മടിയുള്ളവരാണ് തനിക്കെതിരെ തിരിയുന്ന തെന്നും അദ്ദേഹം ആരോപിച്ചു. പിണറായി വിജയൻ തങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പോലും ചെയ്‌തുതന്നിട്ടില്ലെങ്കി ലും അദ്ദേഹത്തെ താൻ ഒരിക്കലും തള്ളിപ്പ റയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button