Uncategorized

ചെയർമാന് മർദനം, കൊടിമരം നശിപ്പിച്ചു; ശ്രീകണ്ഠാപുരത്ത് കോൺഗ്രസ് ഹർത്താൽ: തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിനുനേരെ ആക്രമണം

ശ്രീകണ്ഠാപുരം: നഗരസഭാ ചെയർപേഴ്‌സൺ ഇ.വി രാമകൃഷ്ണ‌ണനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചെന്നാരോപിച്ച് കണ്ണൂർ ശ്രീകണ്ഠാപുരത്ത് കോൺഗ്രസ് ഹർത്താൽ. ഹർത്താലിന്റെ ഭാഗമായി കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെ കടകളും ഓഫീസുകളും അടപ്പിച്ചു. എന്നാൽ ഹർത്താലിൽ വാഹനങ്ങൾ തടഞ്ഞിട്ടില്ല.

ഇന്നലെ ശ്രീകണ്ഠ‌ാപുരം ടൗണിൽ കോൺഗ്രസ്- പിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്കിടെയാണ് സംഘർഷമുണ്ടായത്. കോൺഗ്രസിന്റെ കൊടിമരം ഡിവൈഎഫ്ഐ പ്രവർത്തകർ നശിപ്പിച്ചതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് സംഭവസ്ഥലത്തെത്തിയ നഗരസഭാ ചെയർമാൻ ഇ.വി രാമകൃഷ്‌ണനെ പൊലീസും സിപിഎം പ്രവർത്തകരും ചേർന്ന് മർദിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ നഗരസഭാ ചെയർമാനാണ് സ്ഥലത്ത് സംഘർഷമുണ്ടാക്കിയതെന്നാണ് സിപിഎമ്മിന്റെ വാദം.അതിനിടെ, തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ വെച്ചിയോട്ടിന്റെ വീടിനും വാഹനങ്ങൾക്കും നേരെ ആക്രമണമുണ്ടായി. ഇന്നലെ രാത്രിയാണ് രാഹുലിന്റെ വീടിനുനേരെ ആക്രമണം നടന്നത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങളുടെ ചില്ലുകളും ടയറുകളും അക്രമികൾ തകർത്തു. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ എം.സി അഖിൽ ഉൾപ്പെടെ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button