21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കുരുതിക്കളമാകുന്ന റോഡുകളും മിഴിയടക്കുന്ന കാമറകളും
Kerala

കുരുതിക്കളമാകുന്ന റോഡുകളും മിഴിയടക്കുന്ന കാമറകളും

കൂ​ത്തു​പ​റ​മ്പ്: റോ​ഡ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​മ്പോ​ഴും മി​ഴി​യ​ട​ച്ചി​രി​ക്കു​ക​യാ​ണ് പ​ല സി.​സി.​ടി.​വി കാ​മ​റ​ക​ളും. കൂ​ത്തു​പ​റ​മ്പി​ന​ടു​ത്ത മെ​രു​വ​മ്പാ​യി​യിൽ ര​ണ്ടു​പേ​ർ മ​രി​ക്കാ​നി​ട​യാ​യ അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് സി.​സി.​ടി.​വി കാ​മ​റ​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മി​ഴി​യ​ട​ച്ച നി​ല​യി​ലാ​യി​രു​ന്നു.

റോ​ഡി​ലെ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നും അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്ന സാ​ഹ​ച​ര്യം നേ​രി​ൽ കാ​ണു​ന്ന​തി​നു​മാ​ണ് കെ.​എ​സ്.​ടി.​പി റോ​ഡി​ലു​ട​നീ​ളം പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സി.​സി.​ടി.​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. അ​മി​ത വേ​ഗം, ഗ​താ​ഗ​ത നി​യ​മലം​ഘ​ന​ങ്ങ​ൾ, കു​റ്റ​കൃ​ത്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​ണ് ഇ​വ.

ഇ​തി​ലൂ​ടെ ഒ​രു പ​രി​ധി വ​രെഅ​പ​ക​ട​ങ്ങ​ൾ കു​റ​ച്ചു കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, പ​ല സ്ഥ​ല​ങ്ങ​ളി​ലും സ്ഥാ​പി​ച്ചി​ട്ടു​ള്ള കാ​മ​റ​ക​ൾ ഇ​തി​ന​കം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ നി​ല​യി​ലാ​ണു​ള്ള​ത്. മെ​രു​വ​മ്പാ​യിയി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് സി.​സി.​ടി.​വി കാ​മ​റ​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി​രു​ന്നു. ഇ​തി​ലൂ​ടെ അ​പ​ക​ട​ത്തി​ന്റെ യ​ഥാ​ർ​ഥ ചി​ത്രം ഇ​പ്പോ​ഴും അ​വ്യ​ക്ത​മാ​ണ്.

മു​മ്പും നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന ഒ​രു മേ​ഖ​ല കൂ​ടി​യാ​യി​രു​ന്നു മെ​രു​വ​മ്പാ​യി. എ​ന്നി​ട്ടും കാ​മ​റ​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ശ്ച​ല​മാ​യി നാ​ളു​ക​ളേ​റെ ക​ഴി​ഞ്ഞി​ട്ടും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു നോ​ക്കി​യി​രു​ന്നി​ല്ല. അ​തോ​ടൊ​പ്പം കൂ​ത്തു​പ​റ​മ്പി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും സ്ഥാ​പി​ച്ച കാ​മ​റ​ക​ളി​ൽ പ​ല​തും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​വു​മാ​ണ്.

എ.​ഐ കാ​മ​റ​ക​ൾ അ​ട​ക്ക​മു​ള്ള അ​തി​നൂ​ത​ന​മാ​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ള്ള കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​മ്പോ​ഴും നി​ല​വി​ലു​ള്ള​വ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത അ​ധി​കൃ​ത​രു​ടെ നി​സ്സംഗ​ത​ക്കെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​രു​ക​യാ​ണ്.

Related posts

ലോക മുലയൂട്ടൽ വാരാചരണം നടത്തി

Aswathi Kottiyoor

കേ​ര​ളം തു​റ​ക്കു​ന്നു; 18 ന് ​കോ​ള​ജു​ക​ളി​ൽ ക്ലാ​സ് തു​ട​ങ്ങും, തീ​യ​റ്റ​റു​ക​ൾ 25 മു​ത​ൽ

Aswathi Kottiyoor

ഓണം: കേരളത്തിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകള്‍

Aswathi Kottiyoor
WordPress Image Lightbox