Uncategorized

തിരുപ്പൻകുൻട്രം: ഉ​ച്ചി​പ്പി​ള്ളയാറിൽ മാത്രം ദീപം തെളിച്ചു

ചെ​ന്നൈ: മ​ധു​ര തി​രു​പ്പ​ര​ൻ​കുൻട്രം മ​ല​യി​ൽ സി​ക്ക​ന്ദ​ർ ദ​ർ​ഗ​യോ​ട് ചേ​ർ​ന്നു​ള്ള ക​ൽ​ത്തൂ​ണി​ൽ കാ​ർ​ത്തി​ക ദീ​പം തെളിച്ചില്ല. ദീപം തെളിക്കാൻ സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കിയിരുന്നതാണ്. ഉച്ചി പിള്ളിയാറിൽ മാത്രമാണ് ദീപം തെളിച്ചത്.

കാർത്തികയോടെ അനുബന്ധിച്ച് ഇന്ന് മാത്രം ദീ​പം തെ​ളി​ക്കാ​നാ​ണ് സുപ്രീംകോടതി അ​നു​മ​തി നൽകിയത്. ഭാവിയിൽ ദീപം തെളിക്കാനുള്ള അവകാശമായി ഈ അനുമതിയെ കണക്കാക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

തി​രു​പ്പ​ര​ൻ​കു​ൻട്രം മ​ല​യി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി ഉ​ച്ചി​പ്പി​ള്ള​യാ​ർ ക്ഷേ​ത്ര​ത്തി​ലെ ദീ​പ​മ​ണ്ഡ​പ​ത്തി​ലാണ് കാ​ർ​ത്തി​ക ദീ​പം തെ​ളി​ക്കു​ന്നത്. ഇ​തി​ന് പു​റ​മെ സി​ക്ക​ന്ദ​ർ ദ​ർ​ഗ​യോ​ട് ചേ​ർ​ന്നു​ള്ള ക​ൽ​ത്തൂ​ണി​ലും ദീ​പം തെ​ളി​ക്ക​ണ​മെ​ന്ന ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് ത​ർ​ക്കം ഉ​ട​ലെ​ടു​ത്ത​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button