അടികൊണ്ട വിദ്യാർഥികളും പ്രതികൾ; യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു

കേരള യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. രണ്ട് എഫ്ഐആറാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. എഫ്ഐആറിൽ വിദ്യാർഥികളെ അക്രമിച്ച യൂത്ത് കോൺഗ്രസുകാരും പൊലീസിന്റെ അടികൊണ്ട വിദ്യാർഥികളും പ്രതികളായും ഉൾപ്പെടുത്തി. പ്രതികൾ അന്യായമായി സംഘടിച്ചെത്തി അക്രമണം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. കല്ലും പന്തങ്ങളും വലിച്ചെറിഞ്ഞ് പൊലീസിനെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും എഫ്ഐആറിലുണ്ട്.
എസ്എഫ്ഐ പ്രവർത്തകരായ വേണു, ശ്രീകുമാർ, ഡെന്നി, അശ്വിൻ, ആദിത്യൻ എന്നിവരെയാണ് പ്രതികളായി കേസ് എടുത്തിരിക്കുന്നത്. യൂത്ത് കോൺഗ്രസിനനെതിരായ കേസിൽ നേമം ഷജീർ ,ഗോപു നെയ്യാർ, സെയ്ദലി കായ്പ്പാടി, ശ്യാം ലാൽ, അഭിജിത് എന്നിവരെയും പ്രതികളായും ഉൾപ്പെടുത്തി.
തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിന് മുന്നിലെത്തിയപ്പോഴേക്കും പ്രവർത്തകർ തീപ്പന്തം ഹോസ്റ്റലിന് അകത്തേക്ക് എറിയുകയായിരുന്നു. _. എസ്എഫ്ഐയുടേയും സിപിഐഎംൻ്റേയും കൊടിമരങ്ങളും തോരണങ്ങളും യൂത്ത്കോൺഗ്രസ് പ്രവർത്തകർ വലിച്ചു കീറി ഭീതി പരത്തുകയായിരുന്നു.




