Uncategorized

പത്തനംതിട്ടയിൽ പത്തുവയസുകാരനെ ആറംഗ സംഘം തട്ടിക്കൊണ്ട് പോയി കാട്ടിൽ ഉപേക്ഷിച്ചതായി പരാതി

പത്തനംതിട്ട: പത്തനംതിട്ടയില്‍ പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി കാട്ടില്‍ ഉപേക്ഷിച്ചതായി പരാതി. അടൂര്‍ പന്നിവിഴയിലാണ് സംഭവമുണ്ടായത്. ട്യൂഷന്‍ കഴിഞ്ഞ് വരുമ്പോള്‍ കുട്ടിയെ കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. കാറില്‍ കയറ്റിയ ശേഷം മുഖം ടവല്‍ കൊണ്ട് മൂടാന്‍ ശ്രമിച്ചതായി കുട്ടി പറഞ്ഞു. മുഖംമൂടി ധരിച്ച് ആറോളം പേര്‍ കാറില്‍ ഉണ്ടായിരുന്നുവെന്നും കാറില്‍ വെച്ച് തന്റെ ബോധം പോയെന്നും കുട്ടി പറഞ്ഞു.

ബോധം വന്നപ്പോള്‍ കാട്ടില്‍ കിടക്കുകയായിരുന്നു. ഉപേക്ഷിച്ച സ്ഥലത്തുനിന്നും ഏറെ ദൂരം നടന്നെന്നും കുട്ടി പറഞ്ഞു. പിന്നീടാണ് പിതാവിനെ പരിചയമുള്ള ആളെ കണ്ടതെന്നും എല്ലാ വിവരങ്ങളും പറഞ്ഞെന്നും കുട്ടി പറഞ്ഞു. മാതാപിതാക്കള്‍ എത്തി തന്നെ കൂട്ടിക്കൊണ്ടു പോയതായും കുട്ടി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ അടൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button