Uncategorized
പ്രായശ്ചിത്തവുമായി എസ്എഫ്ഐ, കോടിയേരിയുടെ പുതിയ ഫ്ലക്സ് സ്ഥാപിച്ചു, യൂത്ത് കോൺഗ്രസും കോടിയേരിയുടെ ഫ്ലക്സ് സ്ഥാപിച്ചു

കൊല്ലം: മാർച്ചിനിടെ കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് നശിപ്പിച്ചതിന് പ്രായശ്ചിത്തവുമായി എസ്എഫ്ഐ.അതേസ്ഥലത്ത് കോടിയേരിക്ക് പുതിയ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചു. കൊല്ലം ചിന്നക്കടയിലാണ് എസ്എഫ്ഐ മാർച്ചിനിടെ കീറിയെറിഞ്ഞ ഫ്ലെക്സ് ബോർഡിന് പകരം പുതിയ ബോർഡ് സ്ഥാപിച്ചത്. സിപിഎം സ്ഥാപിച്ച കോടിയേരിയുടെ ഫ്ലെക്സ് ഇന്ന് നടന്ന എസ്എഫ്ഐ പ്രതിഷേധ മാർച്ചിനിടെയാണ് തകർത്തത്. എസ്എഫ്ഐക്ക് പിന്നാലെ, കോടിയേരിക്ക് വേണ്ടി ഫ്ലെക്സ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസും രംഗത്തെത്തി. കൊല്ലത്ത് എസ്എഫ്ഐ മാർച്ചിനിടെ നശിപ്പിച്ച കോടിയേരിയുടെ ഫ്ലക്സിന് പകരമാണ് യൂത്ത് കോൺഗ്രസ് ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചത്.



