Uncategorized

വിജയ്‌യുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; കട്ടപ്പനയിൽ അസം സ്വദേശികളെ സഹായിക്കാമെന്ന് പറഞ്ഞ് പണം തട്ടിയതായി പരാതി

ഇടുക്കി: സംസ്ഥാനത്ത് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിലും ഓണ്‍ലൈന്‍ തട്ടിപ്പ്. തട്ടിപ്പില്‍ അസം സ്വദേശിയായ പ്രദീപ് കണ്ടുലോനയുടെ കുടുംബത്തിന് ആകെ 22,000 രൂപ നഷ്ടമായി. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ചിത്രമുള്ള വ്യാജ ഐഡിയില്‍ നിന്നുമാണ് ഹിന്ദിയില്‍ വാട്‌സ്ആപ് സന്ദേശം ലഭിച്ചത്. പണത്തിന് ആവശ്യമുണ്ടെങ്കില്‍ തരപ്പെടുത്തി തരാമെന്നായിരുന്നു തട്ടിപ്പുകാരുടെ വാഗ്ദാനം.

ഉടന്‍ കുടുംബം വീട് നിര്‍മ്മിക്കുന്നതിനായി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം അനുവദിച്ചതായും പണം ലഭിക്കണമെങ്കില്‍ ആറായിരം രൂപ നല്‍കണമെന്നും സന്ദേശമെത്തി. കുടുംബം ആറായിരം രൂപ ആദ്യം നല്‍കുകയും വിവിധ ഘട്ടങ്ങളിലായി 22,000 രൂപ അയച്ചുനല്‍കുകയും ചെയ്തു. സംഭവത്തില്‍ പ്രദീപ് കട്ടപ്പന പൊലീസിന് പരാതി നല്‍കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button