Uncategorized
ചേർത്തലയിൽ ഹ്യുണ്ടായ് ഐ 20 കാറിൽ മൂന്ന് യുവാക്കൾ: ചെത്തിക്കാട് ക്ഷേത്രത്തിന് സമീപം ലഹരിവേട്ട, എംഡിഎംഎയുമായി പിടിയിൽ

ചേർത്തല: ആലപ്പുഴ കഞ്ഞിക്കുഴി ചെത്തിക്കാട് ക്ഷേത്രത്തിന് സമീപം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുകളുമായി മൂന്ന് യുവാക്കൾ പിടിയിലായി. 30. 8779 ഗ്രാം എം ഡി എം എയും 0. 0297 ഗ്രാം കഞ്ചാവുമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. കഞ്ഞിക്കുഴി പഞ്ചായത്ത് 11ാം വാർഡിൽ പുത്തൻചിറ വീട്ടിൽ ആഷിക്ക്, കലശിവെളി വീട്ടിൽ അഖിൽ ലാൽ, പുത്തൻപുരയിൽ വീട്ടിൽ വിഷ്ണുരാജ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ ലഹരിക്കടത്തിനായി ഉപയോഗിച്ചിരുന്ന ഹ്യുണ്ടായ് ഐ 20 കാറും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്




