Uncategorized

കൊച്ചിയില്‍ വീണ്ടും സ്വകാര്യ ബസിന്‍റെ പരാക്രമം; ഡ്രൈവര്‍ക്കെതിരെയും ബസ് തടഞ്ഞവര്‍ക്കെതിരെയും കേസ്

കൊച്ചി: ഇടപ്പള്ളിയില്‍ ബൈക്ക് യാത്രികരെ ബസ് ഇടിച്ച സംഭവത്തില്‍ പൊലിസ് കേസ് എടുത്തു. ബസ് ഡ്രൈവര്‍ക്കെതിരെയും ബസ് തടഞ്ഞവര്‍ക്കെതിരെയും പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. അമിത വേഗത്തിലെത്തിയ ബസ് ബൈക്കില്‍ ഇടിക്കുകയും പരാക്രമം കാട്ടുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.നരഹത്യാശ്രമത്തിനാണ് ബസ് ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തത്. ബസ് ഇടിച്ചതിന് പിന്നാലെ ബൈക്ക് യാത്രികരായ യുവാവും യുവതിയും ബസ് തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇവര്‍ക്കെതിരെ ബസ് തടഞ്ഞതിന് കേസ് എടുത്തു.

വഹ്ബിയ എന്ന ബസാണ് അപകടമുണ്ടാക്കിയത്. ബസുകളുടെ മത്സരയോട്ടത്തിനിടെയാണ് അപകടമുണ്ടാക്കിയതെന്നാണ് ആരോപണം. പൊലിസ് എത്തിയാണ് ഇവരെ അനുനയിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button