Uncategorized

റഷ്യൻ സൈന്യത്തിൽ ചേരാന്‍ പോകുന്ന ഇന്ത്യാക്കാർക്ക് താക്കീതുമായി വിദേശകാര്യ മന്ത്രാലയം

ദില്ലി: റഷ്യൻ സൈന്യത്തിൽ ചേരാനായി പോകുന്ന ഇന്ത്യക്കാർക്ക് കടുത്ത താക്കീത് നൽകി വിദേശകാര്യ മന്ത്രാലയം. റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഏജൻസികളിൽ നിന്ന് മാറി നിൽക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. വലിയ ശമ്പളം വാഗ്ദാനം സ്വീകരിച്ച് റഷ്യൻ സൈന്യത്തിൽ ചേരുന്നവർ പിന്നീട് ഇതിൽ നിന്ന് പിന്മാറാൻ വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കുന്ന സംഭവങ്ങൾ കൂടിവരികയാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.

റഷ്യയിലുള്ള ചില ഇന്ത്യക്കാർ ഇന്ത്യൻ പൗരത്വം വേണ്ടെന്ന് വെച്ച് റഷ്യൻ സൈന്യത്തിൽ ചേരാനുള്ള ശ്രമം നടത്തിയെന്നും വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. ഇത്തരം നീക്കങ്ങൾ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. റഷ്യൻ സൈന്യത്തിൽ ചേർന്ന നിരവധി ഇന്ത്യക്കാർ കൊല്ലപ്പെട്ട സാഹചര്യത്തിൽ കൂടിയാണ് ഈ മുന്നറിയിപ്പ്. യുക്രെയിൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കിയും റഷ്യ ഇന്ത്യക്കാരെ അടക്കം സൈന്യത്തിൽ ചേർക്കുന്നു എന്ന് ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തിൽ പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button