തിരുവമ്പാടിയിൽ ആൾതാമസമില്ലാത്ത വീട്ടിൽ മോഷണം; രണ്ടരപ്പവൻ സ്വർണവും ഒന്നര ലക്ഷത്തിന്റെ ക്യാമറയും കവർന്നു

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടി താഴത്തുപറമ്പിൽ മോഷണം. ആൾതാമസമില്ലാത്ത വീട്ടിലാണ് മോഷണം നടന്നത്. രണ്ടരപ്പവൻ സ്വർണവും ഒന്നര ലക്ഷം രൂപയുടെ ക്യാമറയും മോഷ്ടാക്കൾ കൊണ്ടുപോയി. അമേരിക്കയിൽ ജോലി ചെയ്യുന്ന നോയൽ മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. വാതിലുകളും അലമാരകളും തകർത്തു. തിരുവമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, കോഴിക്കോട് ബിവറേജ് ഔട്ട്ലെറ്റിലും മോഷണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാമനാട്ടുകര ബിവറേജിലാണ് മോഷണം നടന്നത്. കുട കൊണ്ട് മുഖം മറച്ചാണ് കള്ളൻ അകത്ത് കടന്നത്. സംഭവത്തിൽ ഫറോക് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അകത്ത് 5 ലക്ഷം രൂപ സൂക്ഷിച്ചുട്ടുണ്ടായിരുന്നെന്നാണ് മാനേജർ പറയുന്നത്. എത്ര നഷ്ടപ്പെട്ടന്ന് പരിശോധനക്ക് ശേഷമേ പറയാൻ സാധിക്കു എന്നും പോലീസ് പറഞ്ഞു. ഇന്നലെ പകലാണ് മോഷണം നടന്നത്. ബിവറേജിന് അകത്ത് കടന്ന മോഷ്ടാവ് പിന്നീട് സിസിടിവി തിരിച്ചു വക്കുകയും ചെയ്തു.



