Uncategorized

പ്രി​യ​ദ​ർ​ശി​നി ബ​സ് സ​ർ​വീ​സി​നെ​തി​രെ പ്ര​തി​ഷേ​ധം; സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​ക്കെ​തി​രെ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. ഈ ​മാ​സം 14ന് ​ബ​സ് ഉ​ട​മ​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.പ്രി​യ​ദ​ർ​ശി​നി ബ​സു​ക​ളു​ടെ സ​ർ​വീ​സ് ആ​രം​ഭി​ച്ച​തോ​ടെ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണെ​ന്ന് സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. സ്വ​കാ​ര്യ ബ​സു​ക​ൾ വാ​ട​ക​യ്‌​ക്കെ​ടു​ത്ത് സ​ർ​വീ​സ് ന​ട​ത്താ​മെ​ന്ന വി​ദ​ഗ്ധ സ​മി​തി​യു​ടെ ശി​പാ​ർ​ശ സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

50,000ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി. പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​യെ​യും ഗ​താ​ഗ​ത മ​ന്ത്രി​യെ​യും നേ​രി​ൽ ക​ണ്ട് കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടും അ​നു​കൂ​ല​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ൽ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്നും സം​ഘ​ട​നാ നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി. സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ നി​രാ​ഹാ​ര സ​മ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button