Uncategorized

കോർണൽ കൂട്ടബലാത്സംഗക്കേസ്; ആരോപണവിധേയനായ മുൻ വിദ്യാർത്ഥിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

2024-ൽ കോർണൽ യൂണിവേഴ്സിറ്റിയിൽ വെച്ച് ലഹരി നല്‍കി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ആരോപണവിധേയനായ മുൻ വിദ്യാർത്ഥിയെ വെൽസ് ഫാർഗോ ബാങ്ക് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. നോർത്ത് കരോലിനയിലെ ഷാർലറ്റിലുള്ള ബാങ്ക് ബ്രാഞ്ചിൽ 2022 മുതൽ ജോലി ചെയ്തുവരികയായിരുന്ന ഡീഗോ സരാബിയ എന്നയാളെയാണ് ബാങ്ക് ജോലിയിൽ നിന്ന് നീക്കിയത്. രണ്ട് വർഷം മുമ്പ് കോർണൽ സർവകലാശാലയിലെ ഫ്രാറ്റേണിറ്റി ഹൗസിൽ വെച്ച് യുവതിയോട് ക്രൂരമായ അതിക്രമം കാട്ടിയ കേസിൽ ആരോപണം നേരിടുന്ന ഏഴ് മുൻ വിദ്യാർത്ഥികളിൽ ഒരാളാണ് ഇയാൾ.ഈ സംഭവത്തിൽ ന്യൂയോർക്ക് പ്രോസിക്യൂട്ടർമാർ ക്രിമിനൽ അന്വേഷണം പുനരാരംഭിച്ചതിന് പിന്നാലെയാണ് സരാബിയക്ക് ജോലി നഷ്ടപ്പെട്ടതെന്ന് അമേരിക്കൻ മാധ്യമമായ ‘ടി.എം.സി’ റിപ്പോർട്ട് ചെയ്യുന്നു. അക്രമിക്കപ്പെട്ട യുവതി അടുത്തിടെ നൽകിയ സിവിൽ ഹർജിയെത്തുടർന്ന് ജനരോഷം ശക്തമായ പശ്ചാത്തലത്തിലാണ് നടപടി. കോർണൽ യൂണിവേഴ്സിറ്റി ഫ്രാറ്റേണിറ്റി ഹൗസിൽ നടന്നതായി പറയപ്പെടുന്ന അതിക്രമക്കേസിൽ ന്യൂയോർക്ക് സ്റ്റേറ്റ് പ്രോസിക്യൂട്ടർമാർ അന്വേഷണം പുനരാരംഭിച്ചതായി ടോംപ്കിൻസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി സ്ഥിരീകരിച്ചു.

ഏഴ് പ്രതികൾക്കെതിരെയുള്ള കേസ് ക്രിമിനൽ കുറ്റപത്രം ചുമത്തുന്നതിനായി ഗ്രാൻഡ് ജൂറിക്ക് മുന്നിൽ സമർപ്പിക്കുമെന്ന് ഡിസ്ട്രിക്റ്റ് അറ്റോർണി മാത്യു വാൻ ഹൗട്ടൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഡിസ്ട്രിക്റ്റ് അറ്റോർണി നടത്തിയ ഈ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് സരാബിയയെ പിരിച്ചുവിടാൻ വെൽസ് ഫാർഗോ തീരുമാനിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button