Uncategorized
തലശ്ശേരി എഞ്ചിനീയറിങ് കോളേജിൽ റാഗിങ്: വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ നാല് എസ്. എഫ്. ഐ. പ്രവർത്തകർക്കെതിരെ കേസ്

തലശ്ശേരി: തലശ്ശേരി എഞ്ചിനീയറിങ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിയെ നാലാം വർഷ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചതായി പരാതി. സംഭവത്തിൽ കോഴിക്കോട് സ്വദേശിയായ വിദ്യാർത്ഥി അബ്ദുൾ നഫീഹിന് പരിക്കേറ്റു.
മർദ്ദനമേറ്റ അബ്ദുൾ നഫീഹിന്റെ പരാതിയിൽ നാല് എസ്. എഫ്. ഐ. പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. റാഗിങ്ങിന്റെ ഭാഗമായാണ് മർദ്ദനം നടന്നതെന്നാണ് സൂചന. കോളേജ് അധികൃതരും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




